അയാള്‍ വളരെ മോശമാണ്, ഞാന്‍ അതൊക്കെ പറഞ്ഞാല്‍ ഒരു മലയാളിയും അയാളെ തിരിഞ്ഞു നോക്കില്ല, നടന്‍ ബാല പറയുന്നത് കേട്ടോ

നടന്‍ ബാലയുടെ ഭാര്യയായിരുന്ന പാട്ടുകാരി അമൃത സുരേഷ് ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം സംഗീത സംവിധായകന്‍ ഗോപിസുന്ദറിനെയാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ ഇരുവരും വേര്‍ പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗോപിസുന്ദറിനെ വളരെ രൂക്ഷമായ ഭാഷയില്‍ ആക്ഷേപിച്ച രംഗത്തെത്തിയിരിക്കുകയാണ് ബാല. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലയുടെ പ്രതികരണം. ഗോപിസുന്ദര്‍ എന്നെ വ്യക്തിപരമായും ജോലി സംബന്ധമായുമെല്ലാം വളരെ അധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അയാളുടെ വിവാഹത്തിന് മുന്‍പ് ഞാന്‍ അതൊക്കെ തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല- ബാല പറഞ്ഞു. ഗോപി സുന്ദര്‍ എന്ന വ്യക്തിയെ അമൃത സുരേഷ് തിരഞ്ഞെടുത്തത് തെറ്റായിപ്പോയി എന്ന തോന്നലുണ്ടോ ബാലയ്ക്ക് എന്നായിരുന്നു ചോദ്യം. ഇതിന് എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല എന്നായിരുന്നു ബാലയുടെ മറുപടി. 'വ്യക്തിപരമായി എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല. അയാളൊരു മോശം വ്യക്തിയാണ്. വളരെ മോശം വ്യക്തിയാണ്. എനിക്ക് ഇക്കാര്യം വളരെ ധൈര്യത്തോടെ തന്നെ എല്ലാവരോടും പറയാന്‍ സാധിക്കും. തെറ്റായിട്ടുള്ള ഹ്യൂമണാണ് - ബാല പറയുന്നു. എനിക്ക് ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ച് സംസാരിക്കാനുളള യാതൊരു അവകാശവും  ഇല്ല. ഗോപി സുന്ദറിനെ കുറിച്ച് ചോദ്യം ചോദിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ പ്രതികരിച്ചതെന്നും ബാല അഭിമുഖത്തില്‍ പറയുന്നുണ്ട്. അഭിമുഖത്തിന്റെ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിലും പങ്കിട്ടിട്ടുണ്ട്.  പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

 

Latest News