കോടതി വിധി ലംഘിച്ച് വീട്ടില്‍ കയറി ഭാര്യയെ മര്‍ദിച്ചു, യുവാവ് റിമാന്‍ഡില്‍

കരുവാരകുണ്ട്-കോടതിവിധി ലംഘിച്ച് വീട്ടില്‍ കയറി ഭാര്യയെ ആക്രമിച്ചതിന് യുവാവിനെതിരെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.  തുവൂര്‍ മാമ്പുഴ പറവെട്ടി നവീദ് അഹമ്മദി(37)നെയാണ് കരുവാരക്കുണ്ട് പോലീസ് പിടികൂടിയത്. ഭര്‍ത്താവ് തന്നെ നിരന്തരം അക്രമിക്കുന്നതായും ശല്യം ചെയ്യുന്നതായും പരാതിപ്പെട്ടും സംരക്ഷണം ആവശ്യപ്പെട്ടും നവീദ് അഹമ്മദിന്റെ ഭാര്യ കോടതിയെ സമീപിച്ചിരുന്നു.
മദ്യപിച്ച് വീട്ടില്‍ കയറി ഭാര്യയെ ശാരീരികമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്നാണ് കരുവാരക്കുണ്ട് പോലീസ് നവീദ് അഹമ്മദിനെ അറസ്റ്റു ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News