Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മമ്മൂട്ടി ചിത്രം കാതലിന് ഗോവ ചലച്ചിത്രോത്സവത്തില്‍ നിറഞ്ഞ കൈയടി

പനാജി- മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍, ദ കോര്‍ എന്ന ചിത്രം ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തി. വന്‍വരവേല്‍പാണ് മേളയില്‍ ലഭിച്ചത്. നിറഞ്ഞ സദസ്സില്‍ നിറകൈയടികളോടെയാണ് പ്രേക്ഷകര്‍ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത്.
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2, സുധാന്‍ഷു സരിയ സംവിധാനം ചെയ്ത സനാ തുടങ്ങിയ ചിത്രങ്ങളും ഇന്നലെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തി. ഇതില്‍ സനാ എന്ന ചിത്രം അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെയും ഭാഗമാണ്.
മയാന്‍ റിപ്പ് സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ദ അതര്‍ വിഡോ, വ്രെഗാസ് ഭനുതേജ സംവിധാനം ചെയ്ത അന്ത്രഗോജി എന്നീ ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ മറ്റ് ചിത്രങ്ങള്‍. നാടകത്തില്‍ വസ്ത്രാലങ്കാരം ചെയ്യുന്ന എല്ലാ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രമാണ് തെ അതര്‍ വിഡോ. എല്ലയുടെ കാമുകന്റെ പെട്ടെന്നുള്ള മരണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ബ്ലാക്ക് കോമഡി ചിത്രമായാണ് അദര്‍ വിഡോ ഒരുക്കിയിരിക്കുന്നത്.

 

Latest News