ഗാസയില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചു; ബന്ദികളുടെ മോചനം വൈകിട്ട്

ഗാസ- ഗാസയില്‍ ഇസ്രായിലും ഹമാസും നാല് ദിവസത്തെ വെടിനിര്‍ത്തല്‍ ആരംഭിച്ചു. ഹമാസ് തടവിലാക്കിയവരില്‍ 13 പേരെ വെള്ളിയാഴ്ച വൈകുന്നേരെ വിട്ടയക്കും. ഇസ്രായില്‍ ഉപരോധത്തില്‍ തുടരുന്ന ഗാസയിലേക്ക് സഹായ വസ്തുക്കള്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഇത് ഏഴാഴ്ചയായി തുടരുന്ന യുദ്ധത്തിന്റെ ആദ്യ വിരാമമാണിത്. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും വെടിനിര്‍ത്തല്‍ രാവിലെ 7 മണിക്കാണ് പ്രാബല്യത്തിലായത്.

വെടിനിർത്തൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗാസയിലെ ആശുപത്രിയിൽ ഇസ്രായിൽ ബോംബ് വര്‍ഷിച്ചതായി
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തിൽ ബന്ദി കൈമാറ്റം നടക്കുക. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു.

അതേസമയം, ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സങ്കേതങ്ങൾ അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി സന്ദർശിക്കണമെന്ന് നിർദിഷ്ട വെടിനിർത്തൽക്കരാറിൽ പറയുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

 

 

Latest News