ജിദ്ദ വിമാനം കറാച്ചിയില്‍ ഇറക്കിയെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല

ന്യൂദല്‍ഹി- ജിദ്ദയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം യാത്രക്കാരന്‍ അത്യാസന്ന നിലയിലായിതിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനം കറാച്ചിയില്‍ ഇറങ്ങിയപ്പോഴേക്കും യാത്രക്കാരന്‍ മരിച്ചിരുന്നുവെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് വിമാനം കറാച്ചിയില്‍ ഇറങ്ങിയത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാവിലെ വിമാനം കറാച്ചിയില്‍നിന്ന് ഹൈദരാബാദിലെത്തി.
ജിദ്ദയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട 6 ഇ 68 വിമാനമാണ് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ക്യാപ്റ്റന്‍ വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ട് അവിടെ ഇറങ്ങിയ ഉടന്‍ ഡോക്ടര്‍ യാത്രക്കാരനെ പരിശോധിച്ചുവെങ്കിലും യാത്രക്കാരന്‍ രക്ഷപ്പെട്ടില്ല. എത്തുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
കറാച്ചിയില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം രാവിലെ 9.08 ന് ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്തതായും എയര്‍ലൈന്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News