യു.എ.ഇയില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

അബുദാബി- യു.എ.ഇയിലെ മഹ്‌സൂസ് നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ 22 ലക്ഷം രൂപ വീതം സമ്മാനം നേടി. ഇക്കുറി ഫിലിപ്പിനോ യുവതിക്കാണ് ലക്ഷം ദിര്‍ഹം സമ്മാനം. ജീവിത, സുരേഷ് എന്നിവരാണ് സമ്മാനമടിച്ച ഇന്ത്യക്കാര്‍. മകളെ ഡ്രോയിംഗ് ക്ലാസില്‍ വിടുമ്പോഴാണ് അവിശ്വസനീയ വാര്‍ത്ത ലഭിച്ചതെന്ന് ഇന്ത്യയില്‍ 32 കാരിയായ വീട്ടമ്മ ജീവിത പറഞ്ഞു.  തന്റെ ജീവിതം തന്നെ ഇത് മാറ്റിമറിക്കുമെന്നും സമ്മാനത്തുക കൊണ്ട് ബിസിനസ് തുടങ്ങുമെന്നും അവര്‍ പറഞ്ഞു.
ദുബായില്‍ ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്ന 39 കാരനായ സുരേഷും സമ്മാനമടിച്ചതില്‍ ഏറെ ആഹ്ലാദത്തിലാണ്. സമ്മാനത്തുകയുടെ ഒരു ഭാഗം  ഉപയോഗിച്ച് തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
പ്രതിവാര നറുക്കെടുപ്പില്‍ ഷാര്‍ജയില്‍ താമസിക്കുന്ന ഫിലിപ്പിനോ ഇവോണിന് അവരുടെ ജന്മദിനത്തിലാണ് സമ്മാനമടിച്ചത്.  നറുക്കെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ചു.
ഫിലിപ്പൈന്‍സിലെ റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാനും തനിക്കും കുടുംബത്തിനും ഒരു ചെറിയ വീട് സ്വന്തമാക്കാനും തുക ഉപയോഗിക്കുമെന്ന് ഇവോണ്‍ പറഞ്ഞു.
അടുത്ത മഹ്‌സൂസ് ലൈവ് നറുക്കെടുപ്പ് നവംബര്‍ 25 ശനിയാഴ്ച രാത്രിയാമ്. ആപ്പിലും വെബ്‌സൈറ്റിലും രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിനുള്ള  ഒരു കുപ്പി വെള്ളം വാങ്ങുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ അവസരം.

 

Latest News