ഗാസ വെടി നിര്‍ത്തല്‍: പ്രഖ്യാപനം വരും മണിക്കൂറുകളിലെന്ന് ഖത്തര്‍

ദോഹ- ഇസ്രായിലും ഹമാസും തമ്മില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തലും ബന്ദി മോചനവും നീളുന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഖത്തര്‍. ബന്ദികളേയും വെടിനിര്‍ത്തലിനേയും കുറിച്ചുള്ള പ്രഖ്യാപനം മണിക്കൂറുകള്‍ക്കകം ഉണ്ടാകുമെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് നാലു ദിവസത്തെ വെടിനിര്‍ത്തലിനും 50 ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിലെത്തിയത്.

ഇനിയും വൈകിക്കാതെ വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ഉടന്‍ നടപ്പിലാക്കാണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. എല്ലാ ബന്ദികളേയും ഉടന്‍ വിട്ടയക്കാന്‍ നടപടികളുണ്ടാകണമെന്നും ഫ്രഞ്ച് വിദേശ മന്ത്രാലയ വക്തവ് പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറോണുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

 

Latest News