Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആൾക്കൂട്ടത്തെ ശരിക്കും ഭയമാണ്; വീഡിയോ വൈറലായതിനു പിന്നാലെ സാനിയ ഇയ്യപ്പൻ

കൊച്ചി-സെല്‍ഫി എടുക്കാനെത്തിയ ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി നടി സാനിയ ഇയ്യപ്പന്‍. നടി മോശമായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വളരെ ട്രോമാറ്റിക്കായ സംഭവം തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും അതിന് ശേഷം ആള്‍ക്കൂട്ടത്തെ ഭയമാണെന്നും സാനിയ ഇയ്യപ്പന്‍ പറഞ്ഞു. പലരും തന്നെ അവഗണിക്കുകയും പിന്തുണയ്ക്കാതിരിക്കുകയും ചെയ്ത ഒരു അധ്യായമായിരുന്നു അത്. വെല്ലുവിളി നിറഞ്ഞ ആ നിമിഷങ്ങള്‍ താനാണ് അനുഭവിച്ചതെന്നും  അതിന്റെ ഗൗരവം എല്ലാവര്‍ക്കും മനസ്സിലാകില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്‌റ്റോറിയിൽ സാനിയ വ്യക്തമാക്കി.

അടുത്തിടെ മഞ്ചേരിയില്‍ നടന്ന ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവേ ഒരു ആരാധകന്‍ സാനിയയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. ആരാധകന്‍ എടുക്കുന്ന സെല്‍ഫിയിലേക്ക് ഒരാള്‍ കൂടി കടന്നു വരികയും അതിനെ തുടര്‍ന്ന് സാനിയ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ സാനിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനത്തിന് കാരണമായത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മാളില്‍ വച്ച് സിനിമ പ്രമോഷനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയതായി കാണിച്ച് സാനിയ ഇയ്യപ്പന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.

ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ നിരവധി ആളുകള്‍ കമന്റുകളിലൂടെയും വീഡിയോകളിലൂടെയും അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, എന്റെ കഥയില്‍ മറ്റൊരു വസ്തുതയുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ട്രോമാറ്റിക്കായ ഒരു അനുഭവം എനിക്ക് സഹിക്കേണ്ടി വന്നു. പലരും എന്നെ അവഗണിക്കുകയും പിന്തുണയ്ക്കാതിരിക്കുകയും ചെയ്ത ഒരു അധ്യായമാണ് അത്. അതിന് ശേഷം ഓരോ തവണയും ആള്‍ക്കൂട്ടത്തെക്കാണുമ്പോള്‍ ഒരു ഭയം എന്നോടൊപ്പം ഉണ്ടായിരുന്നു. ആ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങള്‍ അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍, ഇതിന്റെ ഗൗരവം എല്ലാവര്‍ക്കും മനസ്സിലാകില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഇതൊരിക്കലും ആരെയും മോശമാക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ല എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്‌തെങ്കില്‍, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരു പബ്ലിക്ക് പേഴ്‌സണ്‍ എന്നതിലുപരിയായി എല്ലാവരെയും പോലെ പ്രതിസന്ധികളും പരാധീനതകളും നേരിടുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ എനിക്ക് മുന്‍വിധികളൊന്നുമില്ല; വാസ്തവത്തില്‍, എന്റെ കുടുംബത്തിന്റെ ഭാഗമായി തന്നെ ഞാന്‍ എന്റെ ആരാധകരെ സ്‌നേഹിക്കുന്നു. അവരുടെ പ്രാധാന്യത്തെക്കുറിച്ച് എനിക്കറിയാം, അവരെ ഓരോരുത്തരെയും ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. നിങ്ങള്‍ മനസ്സിലാക്കിയതിന് നന്ദി.

 

 

Latest News