സ്‌കൂട്ടി തര്‍ക്കം; 14 കാരനെ വെടിവെച്ച അച്ഛനും മകനും അറസ്റ്റില്‍

ന്യൂദല്‍ഹി-സ്‌കൂട്ടറില്‍ ഇരുന്നതിനെ ചോദ്യം ചെയ്ത 14 കാരനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍. ഉത്തര ദല്‍ഹിയിലെ കര്‍വാള്‍ നഗര്‍ ഏരിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

അമ്മാവന്റെ ഷോപ്പിനു മുന്നില്‍ നിര്‍ത്തിയ 14 കാരന്റെ സ്‌കൂട്ടറില്‍ മറ്റുകുട്ടികള്‍ ഇരുന്നതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കം ഉടലെടുത്തതും കയ്യാങ്കളിയിലെത്തിയതുമെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയി ട്രിക്കേ പറഞ്ഞു. സ്ഥലത്തുനിന്ന് പോയ കുട്ടികളിലൊരാള്‍ നീരജ് എന്നയാളുമായി മോട്ടോര്‍ സൈക്കിളില്‍ തിരിച്ചെത്തുകയായിരുന്നു. വീണ്ടും വാക്കുതര്‍ക്കം തുടങ്ങിയതോടെ നീരജ് വെടുയതിര്‍ക്കുകയായിരുന്നു. പതിനാലുകാരന് ഇടതു തുടയിലാണ് വെടിയേറ്റത്. ജി.ടി.ബി ഹോസ്പിറ്റലില്‍ എത്തിച്ച കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. തുടയുടെ ഒരുഭാഗത്ത് തുളച്ചുകയറിയ വെടിയുണ്ട മറുഭാഗത്തുകൂടി പുറത്തെത്തിയെന്ന് ഡി.സി.പി പറഞ്ഞു.

പ്രതികളെല്ലാം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും നീരജിനേയും ഇളയ മകനായ 16 കാരനേയും പിന്നീട് അറസ്റ്റ് ചെയ്തു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് നീരജില്‍നിന്ന് കണ്ടെടുത്തതായും ഡി.സി.പി പറഞ്ഞു. മയാങ്ക് (18), ശിവം (18) എന്നിവര്‍ ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ
ബുദ്ധിമുട്ട് തന്നെ, പക്ഷേ ശരിയാണ്; മുട്ടുമടക്കിയ നെതന്യാഹുവിന്റെ വാക്കുകള്‍
ബഹ്‌റൈനിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണം
ലോകകപ്പ് ഫൈനല്‍ ലഖ്‌നൗവില്‍ ആയിരുന്നെങ്കില്‍ മഹാവിഷ്ണു അനുഗ്രഹിച്ചേനെ, ബി.ജെ.പിയെ കുത്തി അഖിലേഷ്

Latest News