കെ പി സി സി കോഴിക്കോട്ട് നാളെ സംഘടിപ്പിക്കുന്ന ഫലസ്തീന്‍ റാലിയില്‍ ശശി തരൂര്‍ എം പിയെ പങ്കെടുപ്പിക്കും

കോഴിക്കോട് - കെ പി സി സി നാളെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ റാലിയില്‍ ശശി തരൂര്‍ എം പി പങ്കെടുക്കും. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ശശി തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ച് പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 
നാളെ വൈകിട്ടോടെ കോഴിക്കോട് എത്തുമെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ എം.പിയും അറിയിച്ചു.നാളെ വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുന്നത്. റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കിലല്ലെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പുറത്ത് വിട്ട വാര്‍ത്ത കുറിപ്പില്‍ ശശി തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. മുസ്‌ലീം ലീഗ് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ലീഗ് നേതൃത്വത്തിന്  ഉണ്ടായ നീരസം കെ പി സി സി അധ്യക്ഷനും പ്രതിപക്ഷനേതാവും പാണക്കാട്ടെത്തി ചര്‍ച്ച നടത്തി പരിഹരിക്കുകയായിരുന്നു. തുടര്‍ന്നാണ് കെ പി സി സി കോഴിക്കോട്ട് ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്താന്‍ തീരുമാനിച്ചത്.

 

Latest News