ഗാസയില്‍ സൈനികരുടെ മരണം 69 ആയതായി ഇസ്രായില്‍

ടെല്‍അവീവ്- ഗാസയില്‍ ഹമാസുമായുള്ള യുദ്ധത്തില്‍ ഒരു സൈനികന്റെ മരണം കൂടി ഇസ്രായില്‍ സ്ഥിരീകരിച്ചു. വടക്കന്‍ ഗാസ മുനമ്പിലുണ്ടായ ഏറ്റുമുട്ടലില്‍ 25 കാരനായ ക്യാപ്റ്റന്‍ ലിറോണ്‍ സ്‌നിര്‍ ആണ് മരിച്ചതെന്ന് ഇസ്രായില്‍ പ്രതിരോധ സേന അറിയിച്ചു. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരുടെ എണ്ണം 69 ആയി.
ഗോലാനി ബ്രിഗേഡിന്റെ പ്ലാറ്റൂണ്‍ കമാന്‍ഡറായിരുന്ന സ്‌നിര്‍ ഓഫ്‌റ സ്വദേശിയാണെന്നും ഐ.ഡി.എഫ് പ്രസ്താവനയില്‍ പറയുന്നു.
ഗിവാറ്റി ബ്രിഗേഡിലെ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ
ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തല്‍; 50 ബന്ദികളേയും 150 ഫലസ്തീനികളേയും വിട്ടയക്കും
ബുദ്ധിമുട്ട് തന്നെ, പക്ഷേ ശരിയാണ്; മുട്ടുമടക്കിയ നെതന്യാഹുവിന്റെ വാക്കുകള്‍
ബഹ്‌റൈനിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണം

Latest News