ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി

ലഖ്‌നൗ- ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ കോശമ്പി ജില്ലയിലാണ് സംഭവം. 

അശോക്, പവന്‍ നിഷാദ് എന്നിവരാണ് പെണ്‍കുട്ടിയെ നാട്ടുകാരുടെ കണ്‍മുന്നില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരങ്ങള്‍ കൂടിയായ പ്രതികള്‍ മൂന്നു വര്‍ഷം മുമ്പാണ് ബലാത്സംഗം ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്ത അശോകിനും പവന്‍ നിഷാദിനും അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ജയിലില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഇരുവരും പെണ്‍കുട്ടിയെ കണ്ട് കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 

ഇവരുടെ ആവശ്യം അംഗീകരിക്കാതിരുന്ന പെണ്‍കുട്ടിയെ വയലില്‍ നിന്നും മടങ്ങുന്ന വഴിയില്‍ ഇരുവരും ചേര്‍ന്ന് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Latest News