VIDEO മോഡി അഭിനയത്തിന്റെ ആശാനെന്ന് കോണ്‍ഗ്രസ്; ക്രിക്കറ്റ് പ്രേമികളെ കബളിപ്പിക്കാനാവില്ല

ന്യൂദല്‍ഹി-ലോകകപ്പില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം ക്രിക്കറ്റ് താരങ്ങളെ അവരുടെ ഡ്രസ്സിംഗ് റൂമില്‍ വെച്ച് കാണുന്നതിന്റെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ നാടകത്തിന്റെ ആശാനെന്ന് വിളിച്ച് പരിഹസിച്ച് കോണ്‍ഗ്രസ്. സംവിധാനം ചെയ്ത് നടപ്പാക്കിയതാണ് ഈ വീഡിയോ എന്നാണ് പാര്‍ട്ടിയുടെ ആരോപണം. നവംബര്‍ 19 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന ഐസിസി ലോകകപ്പ് ഫൈനലിനു ശേഷമാണഅ ടീം ഇന്ത്യയെ അവരുടെ ഡ്രസ്സിംഗ് റൂമില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി കണ്ടത്.

ഇന്ത്യയിലെ യുവാക്കള്‍ ഇത്തരം നിരാശാജനകമായ തന്ത്രങ്ങളില്‍ വഞ്ചിതരാകില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
'മാസ്റ്റര്‍ ഓഫ് ഡ്രാമ ഇന്‍ ഇന്ത്യ' കൊറിയോഗ്രാഫ് ചെയ്ത സാന്ത്വനത്തിന്റെ വീഡിയോയും ഫോട്ടോഗ്രാഫുളും അതിനു പിന്നിലെ ആത്മാര്‍ത്ഥതയെ പൂര്‍ണ്ണമായും തുറന്നുകാട്ടുന്നതാണ്. മുഖം രക്ഷിക്കാനുള്ള വ്യായാമം തിരിച്ചടിയായി. ഇന്ത്യയിലെ യുവാക്കള്‍ ഈ നിരാശാജനകമായ കോമാളിത്തരങ്ങളില്‍ വഞ്ചിതരാകില്ല-രമേശ് എക്‌സില്‍ നല്‍കിയ ഒരു പോസ്റ്റില്‍ പറഞ്ഞു.

 

 

 

 

Latest News