VIDEO രാജവെമ്പാലയെ ചുംബിച്ച് യുവാവ്; വൈറലായി വീഡിയോ, ഇത്രക്കുവേണോയെന്ന ചോദ്യവും

ന്യൂദല്‍ഹി-  രാജവെമ്പാലയുടെ തലയില്‍ ചുംബിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രജവെമ്പാലയുടെ തലയില്‍ ചുംബിക്കുക മാത്രമല്ല, യുവാവ് കുറച്ചുനേരം അതേപോലെ നില്‍ക്കുകയും ചെയ്യുന്നു.
രാജവെമ്പാല ശാന്തനായി നില്‍ക്കുന്നത് കണ്ട് സോഷ്യല്‍മീഡിയ അമ്പരപ്പ് പ്രകടിപ്പിച്ചു. യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
രാജവെമ്പാല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുമ്പോഴാണ് യുവാവിന്റെ വേറിട്ട പ്രവൃത്തി. ഇത് കുറച്ച് കടന്നുപോയെന്നും ഇത്രക്കു വേണോയെന്നും ചോദിച്ചു കൊണ്ടാണ് കമന്റുകളില്‍ പലതും. മണിക്കൂറുകള്‍ക്കകം ഇന്‍സ്റ്റഗ്രാമില്‍ പതിനായിരക്കണക്കിന് ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്.    
പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ടെങ്കിലും ചിലത് എല്ലാ അതിരുകളും ലംഘിക്കുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ

നെതന്യാഹുവിനെ വെള്ളം കുടിപ്പിച്ച് ബന്ദികളുടെ കുടുംബങ്ങള്‍; അകത്തും പുറത്തും ബഹളം

Latest News