ദമാം - കിംഗ് ഫഹദ് കോസ്‌വേ വഴി രണ്ടു പാക്കിസ്ഥാനികളെ ബഹ്‌റൈനില്‍ നിന്ന് അനധികൃതമായി സൗദിയിലേക്ക് കടത്താനുള്ള ശ്രമം കോസ്‌വേ ജവാസാത്ത് വിഫലമാക്കി. പാക്കിസ്ഥാനിയാണ് വാഹനത്തില്‍ ഒളിപ്പിച്ച് സ്വന്തം നാട്ടുകാരായ രണ്ടു പേരെ സൗദിയിലേക്ക് കടത്താന്‍ ശ്രമമിച്ചത്. തുടര്‍ നടപടികള്‍ക്ക് മൂവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ജവാസാത്ത് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍