മക്ക- ഗൾഫ് മലയാളി ഫെഡറേഷന്റെ പുതിയ മക്ക കമ്മിറ്റി രൂപീകൃതമായി. പുണ്യ നഗരമായ മക്കയിൽ കഴിഞ്ഞ വർഷങ്ങളായി ജി.എം.എഫ് പ്രവർത്തനം സജീവമായിരുന്നുവെങ്കിലും ഈ വർഷം മുതൽ വളരെ വിപുലമായ കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നു.
ജീവകാരുണ്യ മേഖലയിലും ഹജ് സേവന പ്രവർത്തനങ്ങളിലും പ്രവാസികൾക്ക് ആവശ്യമായ നിയമ സഹായങ്ങൾ ചെയ്യുന്നതിനും മുന്നിൽ നിന്നു പ്രവർത്തിക്കുന്ന സംഘടനയായി മക്ക മലയാളി സമൂഹത്തിന്റെ മുന്നിലുണ്ടാകും ഗൾഫ് മലയാളി ഫെഡറേഷൻ എന്ന് ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു. കൂടാതെ 2023-24 വർഷത്തെ ഭാരവാഹികളെ ചെയർമാൻ പ്രഖ്യാപിക്കുകയും ചെയ്തു.
മുഹമ്മദ് ഷാ പോരോഴി പ്രസിഡന്റ് ആയും അൻവർ ഇടപ്പള്ളി ജനറൽ സെക്രട്ടറി ആയും ബഷീർ മാന്യപുരം ജീവകാരുണ്യ കൺവീനർ ആയും അബ്ദുൽ സലാം അടിവാട് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി അബ്ദുൽ കരീം വരന്തപ്പള്ളി, ജോയിന്റ് സെക്രട്ടറിയായി റിയാസ് വർക്കല, മീഡിയ കൺവീനർ ആയി അനസ് തേവലക്കര എന്നിവരെയും പ്രഖ്യാപിച്ചു. കൂടാതെ ജസീന അൻവർ, നഹാസ് കൊല്ലം, ശിഹാബ് കടയ്ക്കൽ, നിസ റിയാസ്, സൈഫ് പള്ളിമുക്ക്, മുജീബ്, ഷിബിലി വയനാട്, ബഷീർ കൊടുവള്ളി എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയും തെരഞ്ഞെടുത്തു.






