Sorry, you need to enable JavaScript to visit this website.

കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷ ഭരണകൂട ആയുധമാകുന്നു -രാജീവ് ശങ്കർ

കത്താറ ഡിപ്‌ളോമസി മുൻ സെക്രട്ടറി ജനറൽ  ദർവീഷ് അഹമ്മദ് അൽ ഷെബാനി സെമിനാർ ഉദ്ഘാടനം ചെയ്യുന്നു

ദോഹ- അനാവശ്യമായ സംശയങ്ങൾ സൃഷ്ടിച്ചു കൊണ്ട് കാതലായ വിഷയത്തെ തമസ്‌കരിക്കുന്ന അജണ്ടകളാണ് മാധ്യമ സ്വാധീനം ശക്തമായ കേരളത്തിൽ പോലും നടന്നു കൊണ്ടിരിക്കുന്നതെന്ന് മാധ്യമ പ്രവർത്തകൻ രാജീവ് ശങ്കരൻ അഭിപ്രായപ്പെട്ടു. എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടന്ന മീഡിയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു 
അദ്ദേഹം. 
ഈ ചെറിയ തുരുത്തായ കേരളം പരോക്ഷമായി വലതുപക്ഷ ഭരണകൂടങ്ങളുടെ ആയുധങ്ങളായി മാറി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ നൈതികത എന്ന വിഷയത്തിൽ സംഘടിപ്പിച്ച മീഡിയ സെമിനറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കത്താറ ഡിപ്‌ളോമസി മുൻ സെക്രട്ടറി ജനറൽ  ദർവീഷ് അഹമ്മദ് അൽ ഷെബാനി സെമിനാർ ഉദ്ഘാടനം ചെയ്തു. ഫാസിസവും സയണിസവും സാമ്രാജ്യത്വവും കൈകോർക്കുന്ന നവലോക ക്രമത്തിൽ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ നമുക്ക് കഴിയണമെന്ന് റിഹാസ് പുലാമന്തോൾ പറഞ്ഞു. അമീർ ഷാജി സ്വാഗതവും ഫായിസ് എളയോടൻ നന്ദിയും പറഞ്ഞു.

 

 

Tags

Latest News