ബോളിവുഡ് സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മയുടെ പ്രശംസ ഏറ്റുവാങ്ങിയ മലയാളി പെണ്‍കുട്ടിയുടെ തലവര തന്നെ മാറിയിരിക്കുകയാണ്. സാരിയില്‍ അതിമനോഹരിയായി ഫോട്ടോകള്‍ പങ്കുവെച്ച ശ്രീലക്ഷ്മി സതീഷ് ആണ് വര്‍മയുടെ പ്രശംസ ഏറ്റുവാങ്ങിയത്. ശ്രീലക്ഷ്മിയെ ബോളിവുഡിലേക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം.
ഈ വാര്‍ത്ത പുറത്തുവന്നതോടെ ശ്രീലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് കുതിച്ചുകയറ്റമായിരുന്നു. ഇപ്പോഴാകട്ടെ, സോഷ്യല്‍ മീഡിയയിലെ വലിയ താരമായി മാറിക്കഴിഞ്ഞു ഈ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി.
ശ്രീലക്ഷ്മിയുടെ ഫോട്ടോകളും വീഡിയോകളും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ നിരന്തരമായി വര്‍മ പങ്കുവെച്ചു. സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതോടെ വര്‍മയെ കരുതിയിരിക്കാനും ആളുകള്‍ മുന്നറിയിപ്പ് നല്‍കി.
അതേക്കുറിച്ച് പിന്നീട് ശ്രീലക്ഷ്മി പിന്നീട് പ്രതികരിച്ചു. താന്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രതിഭയാണ് വര്‍മയെന്നും ബോളിവുഡിലേക്കുള്ള ക്ഷണത്തെക്കുറിച്ച് ആലോചിക്കുമെന്നും അവര്‍ പറഞ്ഞു. എന്തായാലും റാം ഗോപാല്‍ വര്‍മ്മ പങ്കുവെച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ശ്രീലൃക്ഷ്മിയുടെ പിന്നാലെ സോഷ്യല്‍ മീഡിയ കൂടുകയും ചെയ്തു. ഇപ്പോള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ട ഒരു താരമായി മാറി. സോഷ്യല്‍ മീഡിയ സെലിബ്രിറ്റി എന്ന നിലയിലേക്ക് താരം ഉയര്‍ന്നുകഴിഞ്ഞു.
ശ്രീലക്ഷ്മിയെ തേടി ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടുകള്‍ എത്തിയിരിക്കുകയാണ്. പുത്തന്‍ ഫോട്ടോഷൂട്ടും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പതിവുപോലെ ശാലീന സുന്ദരിയായി സാരിയില്‍ അഴകായി താരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സിനിമാട്ടോഗ്രാഫര്‍ ആഘോഷ് ഡി പ്രസാദ് ആണ് താരത്തിന്റെ സുന്ദര ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.
വീഡിയോ ഇതിനകം 16 ലക്ഷം കാഴ്ചക്കാരെ നേടി കഴിഞ്ഞു. ഈ സൗന്ദര്യം കണ്ടാല്‍ രാംഗോപാല്‍ വര്‍മ്മയല്ല, ആരായാലും പിന്നാലെ കൂടിപ്പോകും എന്നാണ് കമന്റ്.