Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയും പരിസരവും വീണ്ടും പച്ചയണിഞ്ഞു; നയന സുന്ദര കാഴ്ച

ജിദ്ദ-ശക്തമായ മഴയും തണുപ്പുമേറ്റ് മക്കയുടെ മിക്ക ഭാഗങ്ങളും വീണ്ടും പച്ചയണിഞ്ഞു. കഴിഞ്ഞ വർഷവും ഈ മേഖല മഴക്ക് ശേഷം ഹരിതാഭമായിരുന്നു. മക്കയിലെ വിശുദ്ധ ഹറമിന് ചുറ്റുമുള്ള മലനിരകളെല്ലാം പച്ചയണിഞ്ഞിട്ടുണ്ട്. 

ശൈത്യവും മഴയുമെത്തിയതോടെ തായിഫിലെ മലനിരകളും താഴ് വരകളും പച്ച ചേലയണിഞ്ഞു. മലമുകളിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങൾ പലയിടത്തും അരുവികളെയും  നീരുറവകളെയും സജീവമാക്കി മാറ്റി. ചെടികളും മരങ്ങളും തളിർത്തു തുടങ്ങിയതോടെ തായിഫിലെയും സമീപ നഗരങ്ങളിലെയും സ്വദേശികളും വിദേശികളും  നഗര പ്രാന്തത്തിലെ പ്രകൃതിയാസ്വദിക്കാൻ കൂട്ടത്തോടെയെത്തി തുടങ്ങി. തെക്കൻ തായിഫാണ് പ്രകൃതിയാസ്വാദകരുടെ ഇഷ്ട കേന്ദ്രം. തെക്കൻ തായിഫിലെ അൽ സിറ് നു സമീപമാണ് ഏറ്റവുമധികം സന്ദർശകരെത്തുന്നത്.
 

Latest News