കുളക്കടവിൽ ഇരിക്കവേ കുട്ടിയെ കാണാനില്ല; അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളക്കടവിലെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂർ - ശ്രീനാരായണപുരത്ത് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ വീണ്  മുങ്ങിമരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിന്റെ മകൻ ശ്രുത കീർത്ത് (11) ആണ് മുങ്ങിമരിച്ചത്. ശബരിമല തീർത്ഥാടനത്തിനായി വ്രതമെടുത്ത ശ്രുത കീർത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു.
 കുളക്കടവിൽ ഇരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
 

Latest News