Sorry, you need to enable JavaScript to visit this website.

ഗൂഢാലോചന തെളിയിക്കാന്‍ കഴിയുമോ; ഇന്ത്യക്കാരന്റെ അപ്പീല്‍ ഷാര്‍ജ കോടതി തള്ളി

ഷാര്‍ജ-യു.എ.ഇയില്‍ മയക്കുമരുന്ന് കേസില്‍ 25 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുംബൈ ആസ്ഥാനമായുള്ള ഡിജെ ക്ലാറ്റിയോണ്‍ റോഡ്രിഗസ് സമര്‍പ്പിച്ച അപ്പീല്‍ ഷാര്‍ജ കോടതി തള്ളി. 37 കാരനായ ക്ലാറ്റിയോണ്‍ ഷാര്‍ജയില്‍ തടവില്‍ കഴിയുകയാണ്.  ഷാര്‍ജ എയര്‍പോര്‍ട്ട് അധികൃതരാണ് റോഡ്രിഗസിനെ അറസ്റ്റ് ചെയ്തിരുന്നത്. ആന്റണി പോള്‍ എന്നയാള്‍ ആസൂത്രണം ചെയ്ത കള്ളക്കേസിലെ രണ്ടാമത്തെ ഇരയാണ് റോഡ്രിഗസ് എന്ന് പറയപ്പെടുന്നു.
ആദ്യ ഇരയായ നടി ക്രിസന്‍ പെരേരയ്ക്ക് ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നു.  കീഴ്‌ക്കോടതിയുടെ അപ്പീല്‍ അവിടെയുള്ള ഹൈക്കോടതി നിരസിച്ചിരിക്കയാണെന്നും ഇനി അബുദാബിയിലെ സുപ്രീം കോടതി മുമ്പാകെ അപ്പീല്‍ നല്‍കണമെന്നും മുംബൈ പോലീസിലെ  മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്ലാറ്റിയോണ്‍ റോഡ്രിഗസിനെ കുടുക്കിയതാകാനുള്ള സാധ്യത സുപ്രീം കോടതി പരിഗണിക്കുമെന്ന് പോലീസ് ഓഫീസര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

മീരാ റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേക്കറായ ആന്റണി പോള്‍, കൂട്ടാളി രാജേഷ് ബോറാട്ടെ എന്നിവരെ ഏപ്രിലില്‍ മുംബൈ പോലീസ് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് വ്യക്തികളോട് പകവീട്ടാനാണ് മയക്കുമരുന്ന് അടങ്ങിയ വസ്തുക്കളുമായി ഷാര്‍ജയിലേക്ക് അയച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടപ്പോള്‍ റോഡ്രിഗസും പെരേരയും മയക്കുമരുന്നുമായി പിടിയിലായി.
2022ല്‍ ഒരു ഫാം ഹൗസിലേക്കുള്ള  കുടുംബ യാത്രയ്ക്കിടെ അദ്ദേഹം നടത്തിയ ഒരു അഭിപ്രായമാണ് റോഡ്രിഗസിന്റെ കാര്യത്തില്‍ പോളിനെ ചൊടിപ്പിച്ചതെന്ന് പറയുന്നു.  പോളിന്റെ നിര്‍ദ്ദേശപ്രകാരം ജനുവരിയില്‍ ബോറേറ്റ് ഇവന്റ് മാനേജര്‍ ചമഞ്ഞ് ഷാര്‍ജയില്‍ നടന്ന പരിപാടിയില്‍ റോഡ്രിഗസിന് അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു. ഫെബ്രുവരി ആറിന് റോഡ്രിഗസ് ഷാര്‍ജയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഒളിപ്പിച്ച മയക്കുമരുന്ന് അടങ്ങിയ കേക്ക് ബോറേറ്റ് അദ്ദേഹത്തിനു കൈമാറുകയായിരുന്നു.

റോഡ്രിഗസ് കേക്കില്‍ മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച് പോള്‍ ഷാര്‍ജ വിമാനത്താവള അധികൃതര്‍ക്ക് വിവരം നല്‍കിയതായി മുംബൈ പോലീസിന്റെ െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തയതായി പറയുന്നു. തുടര്‍ന്ന് റോഡ്രിഗസിനെ ഷാര്‍ജ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
ക്രിസന്‍ പെരേര കേസില്‍ മുംബൈ പോലീസ് െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ റോഡ്രിഗസിനെയും ഉള്‍പ്പെടുത്തിരുന്നു. ഈ കുറ്റപത്രം അറബിയിലേക്ക് വിവര്‍ത്തനം ചെയ്താണ്  അപ്പീല്‍ നല്‍കുമ്പോള്‍  യുഎഇയില്‍ ഉപയോഗിച്ചത്.

 

Latest News