ബീഹാറില്‍ യുവതിയേയും മകളേയും കഴുത്തറത്ത് കൊലപ്പെടുത്തി

പാറ്റ്‌ന- യുവതിയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബക്‌സര്‍ ജില്ലയിലെ ബല്ലാപൂര്‍ ഗ്രാമത്തിലാണ് സംഭവം.

അനിതാദേവി (29), മകള്‍ സോണികുമാരി (5) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

സംഭവം നടക്കുമ്പോള്‍ അനിതയുടെ ഭര്‍ത്താവ് ബബ്‌ലു യാദവ് ഭോജ്പൂരിലെ ആറയിലേക്ക് പോയിരിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Latest News