ആഗ്ര- ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 30 വയസ്സായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) ജവാനെ അറസ്റ്റ് ചെയ്തു. ആഗ്രയില്‍ മാര്യേജ് ഹാളില്‍ വെച്ചാണ് 26 കാരിയെ ഇയാള്‍ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
കാണ്‍പൂരിലെ പി.എ.സി ബറ്റാലിയനില്‍ നിയമിച്ചയാളാണ് പ്രതി. യുവതിയെ രണ്ടു മണിക്കൂറോളം ബന്ദിയാക്കിയാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
കൃത്യം ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തടായന്‍ ശ്രമിച്ച യുവതിയെ ഷൂ കൊണ്ട് ചവിട്ടിയതായും എഫ്.ഐ.ആറില്‍ പറയുന്നു.