ദുബായിലെ ഗ്യാസ് സിലിണ്ടര്‍ ദുരന്തം; പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു

നിഹീല്‍ നിസാര്‍

ദുബായ്- കറാമയില്‍ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബായ് റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോല്‍ സ്വദേശി നഹീല്‍ നിസാറാണ്(26) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
ഒക്ടോബര്‍ 17ന് അര്‍ധരാത്രിയാണ് കറാമ ബിന്‍ ഹൈദര്‍ ബില്‍ഡിങില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി അയൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിന്‍ ദാസ് എന്നിവര്‍ നേരത്തെ മരിച്ചു.
നഹീല്‍ നിസാര്‍ ഡമാക്ക് ഹോള്‍ഡിങ് കമ്പനി ജീവനക്കാരനായിരുന്നു. തലശ്ശേരിക്ക് സമീപം പുന്നോല്‍ കഴിച്ചാല്‍ പൊന്നമ്പത്ത് പൂഴിയില്‍ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്.  മൃതദേഹം ദുബായില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

Latest News