അയ്യപ്പഭക്തരുടെ ബസിന് തീപിടിച്ചു,  സഹായവുമായി മഹല്ല് കമ്മിറ്റി    

വടകര- ശബരിമലക്ക് പുറപ്പെട്ട അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ബംഗ്‌ളുരുവില്‍ നിന്ന് പുറപ്പെട്ട ടൂറിസ്റ്റ് ബസിന്റെ പിന്നാലെ ടയറി ണ് തീപിടിച്ചത്. കുറ്റ്യാടി -വയനാട് റോഡില്‍ തൊട്ടില്‍പ്പാലം ദേവര്‍കോവിലില്‍ ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം.തീ ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ ബസ് നിര്‍ത്തി സ്വാമിമാരും ബസ് ജീവനക്കാരും പുറത്തിറങ്ങി. ഓടി കൂടിയ പരിസരവാസികള്‍ ഉടനെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പിന്നാലെ നാദാപുരത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ദേവര്‍കോവില്‍ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍  അയ്യപ്പ ഭക്തന്‍ മാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ മുന്നിട്ടിറങ്ങി. സമീത്തെ സ്‌കൂള്‍ തുറന്ന് അയ്യപ്പ ഭക്തരെ അവിടുത്തേക്ക് മാറ്റി. മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാനാണ് തീരുമാനം.

Latest News