Sorry, you need to enable JavaScript to visit this website.

കനത്ത മഴ; യു.എ.ഇയിൽ ഗതാഗതം ദുഷ്‌കരമായി

ദുബായ്- യു.എ.ഇയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ റോഡുകളിൽ വെള്ളം കെട്ടിക്കിടന്ന് ഗതാഗതം ദുഷ്‌കരമായി. കാലാവസ്ഥ പ്രവചനം ശരിവെച്ച് കനത്ത മഴയാണ് വെള്ളിയാഴ്ച രാവിലെ യു.എ.ഇയിൽ ഉടനീളം പെയ്തത്. ശക്തമായ ഇടിമിന്നലിന്റെയും കനത്ത മഴയുടെയും അലർച്ച കേട്ടാണ് താമസക്കാർ ഉണർന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മഴ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചു. പല റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഗതാഗതം പ്രയാസത്തിലായി. കരാമയിലെ ഒരു കെട്ടിട പാർക്കിംഗ് സ്ഥലത്ത് കാറുകൾ ഭാഗികമായി മുങ്ങിയതായി ദൃശ്യങ്ങളിലുണ്ട്. 
ഡിഐപി 2-ൽ, റോഡിനു കുറുകെ നടക്കുന്നയാളുടെ അരയോളം വെള്ളത്തിൽ മുങ്ങി. യു.എ.ഇ.യിലെ പല കമ്പനികളും ജീവനക്കാരെ വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവദിച്ചു.

യു.എ.ഇയുടെ ചില ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടരുമെന്നാണ് പ്രവചനം. ജീവനക്കാർക്ക് പ്രയാസമില്ലാത്ത രീതിയിൽ ജോലി ക്രമീകരിക്കാൻ സ്വകാര്യ കമ്പനികളോട് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഇന്നലെ തന്നെ  ആഹ്വാനം ചെയ്തിരുന്നു. കനത്ത മഴയും ഇടിമിന്നലും കാരണം ദുബായിലെ നിരവധി സ്‌കൂളുകൾ ഓൺലൈനായാണ് പ്രവർത്തിച്ചത്.
 

Latest News