കേരള ബാങ്ക് ഭരണ സമിതിയിലെത്തിയ ലീഗ് നേതാവ് പി അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പ്രതിഷേധ പോസ്റ്റര്‍

മലപ്പുറം - ഇടതു മുന്നണിയുടെ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയപ്പെട്ട പി അബ്ദുല്‍ ഹമീദ് എം എല്‍ എക്കെതിരെ പ്രതിഷേധം. പി അബ്ദുല്‍ ഹമീദിനെ യൂദാസ് എന്ന് ആക്ഷേപിച്ച് മലപ്പുറം ലീഗ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചു. അബ്ദുല്‍ ഹമീദ്  പാര്‍ട്ടിയെ വഞ്ചിച്ചെന്നും രാജി വെക്കണമെന്നുമാണ് പോസ്റ്റിറിലെ  ആവശ്യം. അതേസമയം കേരള ബാങ്കിലുള്ളത് സഹകരണ മേഖലയിലെ സഹകരണം മാത്രമാണെന്നായിരുന്നു മുസ്‌ലീം ലീഗിലെ  പി കെ ബഷീര്‍ എം എല്‍ എയുടെ പ്രതികരണം. കേരള ബാങ്ക് ഭരണ സമിതിയിലേക്കുള്ള പി അബ്ദുല്‍ ഹമീദിന്റെ പ്രവേശനം ലീഗിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. കോണ്‍ഗ്രസിനും മുസ്‌ലീം ലീഗിലെ ഒരു വിഭാഗത്തിന് ഇതില്‍  കടുത്ത അതൃപ്തിയുണ്ട്.

 

Latest News