പുരുഷ വേശ്യകള്‍ പീഡിപ്പിക്കുന്നത് കണ്ടു രസിച്ചു; റാപ്പര്‍ക്കെതിരെ ഗായിക

ലോസ് ഏഞ്ചല്‍സ്- തന്നെ ലൈംഗിക അടിമയാക്കിയതായി റാപ്പര്‍ സീന്‍ കോംബ്‌സിനെതിരെ ഗായികയും മുന്‍ കാമുകിയുമായ കസാന്ദ്ര വെഞ്ചുറ. സംഗീത കരാറില്‍ ഒപ്പിട്ടതിനു പിന്നാലെ തന്നെ ബലാത്സംഗം ചെയ്തുവെന്നും ലൈംഗിക അടിമയാക്കിയെന്നുമാണ് കസാന്ദ്ര ഫെഡല്‍ കോടതിയില്‍ ബോധിപ്പിച്ചത്.
 വാടകക്കെടുത്ത പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സമ്മര്‍ദം ചെലുത്തിയെന്നും അത് ക്യാമറയില്‍ പകര്‍ത്തുകയും ആസ്വദിക്കുകയുമായിരുന്നു
ഡിഡി' കോംബ്‌സിന്റെ രീതിയെന്നും കസാന്ദ്ര വെഞ്ചുറ പറഞ്ഞു.
10 വര്‍ഷത്തെ പ്രൊഫഷണല്‍, പ്രണയ ബന്ധത്തിനിടയില്‍ കോംബ്‌സ് സ്ഥിരമായി മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയും മയക്കുമരുന്നും മദ്യവും നല്‍കി നിയന്ത്രിച്ചുവെന്നും മാന്‍ഹട്ടനിലെ യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ പറഞ്ഞു.
2018ലാണ്  ബന്ധം അവസാനിപ്പിച്ചതെന്നും തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും  37 കാരിയായ വെഞ്ചുറ ആരോപിച്ചു. ആരോപണങ്ങള്‍ അതിരു കടന്നതും നിന്ദ്യവുമാണെന്ന് ചൂണ്ടിക്കാട്ടി കോംബ്‌സിന്റെ അഭിഭാഷകന്‍ ബെന്‍ ബ്രാഫ്മാന്‍ നിഷേധിച്ചു.

 

Latest News