Sorry, you need to enable JavaScript to visit this website.

രണ്ട് സ്ത്രീകള്‍ വിവാഹം കഴിച്ചത് ഒരാളെ,  ഒരുമിച്ച് കഴിയാന്‍ പ്രത്യേക ഷെഡ്യൂള്‍

ന്യൂദല്‍ഹി- മോഹന്‍ലാലിന്റെ ബോിംഗ് ബോയിംഗ് സിനിമയില്‍ ഒരേ സമയം മൂന്ന് കാമുകിമാരെ  മാനേജ് ചെയ്യാന്‍ കഷ്ടപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. വിവാഹം എന്നത് പലരും പവിത്രമായ ഒരു ബന്ധമായിട്ടാണ് കണക്കാക്കുന്നത്. വിശ്വാസം, സ്നേഹം, പ്രണയം എല്ലാം അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഭൂരിഭാഗം പേരും അംഗീകരിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരു സമയം ഒരു പങ്കാളി എന്ന ബന്ധമാണ്. എന്നാല്‍, ഇവിടെ ഒരു യുവാവ് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു. രണ്ടുപേര്‍ക്കൊപ്പവും സമയം ചെലവഴിക്കുന്നതിനായി ഷെഡ്യൂളും ഉണ്ടാക്കിയിരിക്കുകയാണ്.
2018 -ലാണ് ഹരിയാനയില്‍ നിന്നുള്ള, ഗുരുഗ്രാമില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവാവ് 28 -കാരിയായ സീമ എന്ന യുവതിയെ വിവാഹം ചെയ്തത്. രണ്ടുപേര്‍ക്കും ഒരു മകനും പിറന്നു. എന്നാല്‍, 2020 -ല്‍ കൊറോണ മഹാമാരിയുടെ സമയത്ത് അയാള്‍ തന്റെ ഭാര്യയേയും കുഞ്ഞിനെയും സീമയുടെ വീട്ടില്‍ ഉപേക്ഷിച്ചു പോയി. ലോക്ക്ഡൗണ്‍ തുടര്‍ന്ന കാലത്ത് സീമ അവിടെ തന്നെ തന്റെ കുഞ്ഞിനൊപ്പം തുടര്‍ന്നു.
എന്നാല്‍, അതേസമയം സീമയുടെ ഭര്‍ത്താവ് തന്റെ സഹപ്രവര്‍ത്തകയുമായി പ്രണയത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ സഹപ്രവര്‍ത്തകയെ വിവാഹം ചെയ്യാനും ഇയാള്‍ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ യുവാവിനും ഭാര്യയ്ക്കും ഒരു പെണ്‍കുഞ്ഞും പിറന്നു. പിന്നാലെ, ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്തത് സീമ അറിയുകയും അവര്‍ അയാള്‍ക്കെതിരെ കേസ് കൊടുക്കുകയും മകന്റെ ചെലവിനുള്ള പണം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പിന്നാലെ, ദമ്പതികള്‍ കൗണ്‍സിലിംഗിന് പോവുകയും വീണ്ടും വീണ്ടും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. യുവാവ് സീമയോട് കുട്ടിയുടെ ചെലവിന് പണം തരില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു അവിടെയും. ഒടുവില്‍, മധ്യസ്ഥനും കൗണ്‍സിലറുമായ ഹരീഷ് ദിവാന്റെ നിര്‍ദ്ദേശം അനുസരിച്ച് ദമ്പതികള്‍ ഒരു കരാറിലെത്തി. കരാര്‍ പ്രകാരം യുവാവ് തന്റെ രണ്ട് ഭാര്യമാര്‍ക്കും അതിലുള്ള കുട്ടികള്‍ക്കുമായി കൃത്യമായി തന്റെ സമയം ക്രമീകരിക്കാം എന്ന തീരുമാനത്തിലെത്തി.
രണ്ട് ഭാര്യമാര്‍ക്കും ഒപ്പം മൂന്ന് മൂന്ന് ദിവസം ഇയാള്‍ ചെലവഴിക്കും. ഞായറാഴ്ച ദിവസം യുവാവിന് എലോണ്‍ ടൈമാണ്. അതായത് രണ്ട് ഭാര്യമാരും കുട്ടികളും ഒന്നുമില്ലാതെ അയാള്‍ക്ക് വേണ്ടപോലെ ഒറ്റയ്ക്ക് ചെലവഴിക്കാം. മാത്രമല്ല, രണ്ട് ഭാര്യമാര്‍ക്കുമായി ഗുരുഗ്രാമില്‍ ഓരോ അപാര്‍ട്മെന്റുകളും ഇയാള്‍ എടുത്ത് നല്‍കിയിട്ടുണ്ട്. 
 

Latest News