ഗാസ- ഇസ്രായില്‍ ആക്രമണം തുടരുന്ന ഗാസയില്‍ മറ്റൊരു ആശുപത്രി കൂടി വളഞ്ഞ് ഇസ്രായില്‍ സൈന്യം. അല്‍ അഹ് ലി ആശുപത്രിക്കുനേരെ ആക്രമണം നടക്കുകയാണെന്ന് റെഡ് ക്രസന്റ് അറിയിച്ചു.
ആരോഗ്യ സംവിധാനങ്ങള്
ഹമാസ് തങ്ങളുടെ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായില്‍ സൈന്യം ആശുപത്രികള്‍ വളഞ്ഞ് ആക്രമിക്കുന്നത്. റെഡ് ക്രസന്റ് സംഘങ്ങള്‍ക്ക് പരിക്കേറ്റവരെ സമീപിക്കാനോ അവരെ ആശുപത്രിയില്‍ എത്തിക്കാനോ കഴിയുന്നില്ലെന്നും ടാങ്കുകള്‍ വളഞ്ഞിരിക്കയാണെന്ന് റെഡ് ക്രസന്റ് അറിയിച്ചു.