'ഞാൻ എന്റെ താരത്തിനൊപ്പം, ഈ ചിത്രം നാസയിലേക്ക് അയക്കും'; മമ്മൂക്കയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി രാധിക

ലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി രാധിക. 'ഈ ചിത്രം നാസയ്ക്ക് അയച്ചുകൊടുക്കും, കാരണം ഞാൻ എന്റെ താരത്തിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് രാധിക നടൻ മമ്മൂക്കയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഈ ഫോട്ടോക്ക് ലഭിക്കുന്നത്.
 'ഇക്കാ എപ്പോഴും നാസയിൽ ആണ്, പഞ്ചാരയാട്...ചിങ്കാരിയാട്, പൊളി ക്യാപ്ഷൻ' എന്നിങ്ങനെ ആയിരക്കണക്കിന് പേരാണ് ലാൽജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച നടിയുടെ മമ്മൂക്ക ഫോട്ടോക്കു താഴെ പ്രതികരണങ്ങൾ അറിയിച്ചത്.

Latest News