കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളെ ഗള്‍ഫുമായി ബന്ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബായ്- യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയര്‍ 2, 3 നഗരങ്ങളിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കാനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശ്രമിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു.

'സൗദി അറേബ്യയിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍ ഉദ്ദേശിക്കുന്നത്. ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും വര്‍ധിപ്പിക്കും. യു.എ.ഇക്കും കേരളത്തിനുമിടയില്‍, വിപണി വളരെ മികച്ചതാണ്. കണ്ണൂരില്‍നിന്നുള്ള സര്‍വീസ് വര്‍ധിപ്പിക്കാനും ശ്രമിക്കും. കേരളത്തിലെ നഗരങ്ങള്‍ക്കപ്പുറം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും കണക്ടിവിറ്റി വാഗ്ദാനം ചെയ്യും. അതുവഴി യു.എ.ഇയിലെയും ഗള്‍ഫ് മേഖലയിലെയും ആളുകള്‍ക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മികച്ച കണക്ടിവിറ്റി ലഭിക്കും- അലോക് സിംഗ് പറഞ്ഞു.

ബജറ്റ് കാരിയറായ എക്‌സപ്രസ് ഇന്ത്യക്കും യു.എ.ഇക്കുമിടയില്‍ ആഴ്ചയില്‍ 195 വിമാനങ്ങള്‍ നടത്തുന്നു. ദുബായിലേക്ക് 80, ഷാര്‍ജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസല്‍ ഖൈമയിലേക്ക് 5, അല്‍ ഐനിലേക്ക് 2 എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഗള്‍ഫ് മേഖലയിലുടനീളം, ആഴ്ചയില്‍ 308 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു.

 

 

 

Latest News