എക്‌സ്‌പോ-2023; പ്രത്യേക നമ്പർപ്ലേറ്റ്  പുറത്തിറക്കി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

ദോഹ- ഖത്തറിൽ എക്‌സ്‌പോ 2023 ദോഹ ലോഗോയുള്ള പ്രത്യേക നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. എക്‌സ്‌പോ 2023 ദോഹ ലോഗോ പതിച്ച ലൈസൻസ് പ്ലേറ്റുകൾ ആവശ്യക്കാർക്ക് ഇന്ന് (നവംബർ 16) മുതൽ ലഭ്യമാകും. ചില മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് നമ്പർ പ്ലേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. 
താൽപര്യമുള്ള വാഹനമുടമകൾക്ക് നിശ്ചിത ഫീസ് അടച്ച് ലൈസൻസ് പ്ലേറ്റ് സ്വന്തമാക്കാം. താൽപര്യമുള്ള വാഹനമുടമകൾക്ക് പുതിയ ലൈസൻസ് പ്ലേറ്റ് എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാമെന്നും ആദ്യ തവണ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ ആർക്കും നിർബന്ധമല്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. ലോഗോ പതിച്ച ലൈസൻസ് പ്ലേറ്റുകൾ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ലോഗോ വ്യാജമായി നിർമിക്കുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ലംഘിക്കുന്നവർക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
 

Tags

Latest News