ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ഒ.ഐ.സി.സി ബഹ്‌റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ.

മനാമ- കെ.പി.സി.സിയുടെ നിർദേശ പ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മനാമ ഒ.ഐ.സി.സി ഓഫീസിൽ നടന്ന കണ്ണൂർ ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ പ്രസിഡന്റായി ഫിറോസ് നങ്ങാരത്ത്, ജില്ലാ ജനറൽ സെക്രട്ടറിയായി നിജിൽ രമേശ്, ട്രഷറർ ആയി ബഷീർ, കണ്ണൂർ ജില്ലയിൽ നിന്നുള്ള ദേശീയ സമിതി അംഗമായി രവി കണ്ണൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി അനീഷ് ജോസഫ്, ഷാനിദ് അലക്കാട് എന്നിവരും സെക്രട്ടറിമാരായി ശ്രീജിത്ത്, അലക്‌സാണ്ടർ മിൽട്ടൻ, അഖിൽ, സന്തോഷ് കുമാർ, ലിയോ എന്നിവരെയും കൾച്ചറൽ വിഭാഗം സെക്രട്ടറി സ്വാലിഹ ബഷീർ, ചാരിറ്റി വിഭാഗം സെക്രട്ടറിയായി മഹേഷ് കെ.വി, അസിസ്റ്റന്റ് ട്രഷറർ ആയി റിഥുൻ.കെ എന്നിവരെയും തെരഞ്ഞെടുത്തതായി ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.
 

Tags

Latest News