ഇസ്രായില്‍ ഭീകര രാഷ്ട്രമെന്ന് ഉര്‍ദുഗാന്‍; അണുബോംബുണ്ടോയെന്ന് വ്യക്തമാക്കണം

അങ്കാറ- അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഫലസ്തീനില്‍ യുദ്ധക്കുറ്റങ്ങള്‍ തുടരുന്ന ഇസ്രായില്‍ ഭീകര രാഷ്ട്രമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍.
പാര്‍ലമെന്റില്‍ എം.പിമാരോട് സംസാരിക്കവയൊണ് ഉര്‍ദുഗാന്‍ ഇസ്രായിലിനെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ചത്.  
ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ തുടരുന്ന ഇസ്രായില്‍ ഭീകരരാഷ്ട്രമാണെന്ന കാര്യത്തില്‍ സംശയമില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇസ്രായില്‍ യുദ്ധക്കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത്. അതേസമയം ഹമാസ് ഭീകര സംഘടനയല്ലെന്ന തന്റെ വീക്ഷണം അദ്ദേഹം  ആവര്‍ത്തിക്കുകയും ചെയ്തു.
ഇസ്രായിലില്‍ ആണവ ബോംബുകള്‍ ഉണ്ടോ ഇല്ലയോ എന്ന് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായില്‍ പ്രധാനമന്ത്രി തന്റെ പദവിയില്‍ നിന്ന് പുറത്തുപോകാനിരിക്കയാണ്. ഫലസ്തീനികള്‍ തെരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ഹമാസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News