ഷാർജ- കലാലയ ജീവിതത്തിന്റെ ഓർമക്കുറിപ്പുകൾ അടങ്ങിയ പുസ്തകം തയാറാക്കാൻ കെ.കെ.ടി.എം ഗവ. കോളേജ് അലുംനി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ തീരുമാനിച്ചു. പൂർവ വിദ്യാർഥികളും അധ്യാപകരും എഴുതുന്ന പുസ്തകത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ഷാർജ ബുക്ക് ഫെയറിൽ നടന്നു.
കവി രാവുണ്ണി, അക്കാഫ് ഡയറക്ടർ ബോർഡ് മെമ്പർ മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റും കോളേജ് യൂനിയൻ മുൻ ചെയർമാനുമായ എ.കെ ബീരാൻകുട്ടി ഏറ്റുവാങ്ങി. അലുംനി പ്രസിഡന്റ് രമേഷ് നായർ അധ്യക്ഷത വഹിച്ചു. ബാബു ഡേവിസ്, പ്രദീപ്കുമാർ, ബിജു വിജയൻ, ജയൻ ബാലകൃഷ്ണൻ, ബിജുനാഥ്, മുരളി വെട്ടത്ത് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ മനോജ് രാധാകൃഷ്ണൻ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. സുനിൽ രാജ് പുസ്തകത്തെ കുറിച്ച് വിശദീകരിച്ചു.






