'വേല'യുടെ വിജയം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍ 

കൊച്ചി- പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല സിനിമയുടെ ആഘോഷം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍.

മമ്മൂട്ടിയുടെ ടര്‍ബോ ലൊക്കേഷനില്‍ വേലയുടെ സംവിധായകന്‍ ശ്യാം ശശി, തിരക്കഥാകൃത്ത് എം. സജാസ്, വേലയില്‍ പ്രധാന വേഷത്തിലെത്തിയ സിദ്ധാര്‍ഥ് ഭരതന്‍, പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ് ഒപ്പം ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ വിജയത്തിന്റെ ഭാഗമായി മമ്മൂട്ടിയോടോപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടു. 

വേലയുടെ വിജയത്തില്‍ മമ്മൂട്ടി അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേല കേരളത്തിനകത്തും വിദേശത്തും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. 

സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്. പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.

Latest News