പാലക്കാട്- അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി.
പാലക്കാട് കാടാങ്കോടാണ് സംഭവം. അയ്യപ്പന്‍ക്കാവ് സ്വദേശി യശോദയാണ് മരിച്ചത്. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
അപ്പുണ്ണിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മകന്‍ അനൂപ് യശോദയെ മര്‍ദിച്ചത്. മദ്യലഹരിയിലായിരുന്ന അനൂപ് ബന്ധുക്കളെയും മര്‍ദിച്ചതായി പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടത്തിട്ടുണ്ട്.. പാലക്കാട് കസബ പോലീസ് സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലെ പ്രതിയാണ് അനൂപ്. മരിച്ച അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.