സല്‍മാന്റെ ടൈഗര്‍-3 ക്ക് ഖത്തറിലും ഒമാനിലും പ്രദര്‍ശനാനുമതി ലഭിച്ചില്ല

ദോഹ- സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ടൈഗര്‍-3 ക്ക് ഖത്തറിലും ഒമാനിലും പ്രദര്‍ശനാനുമതി ലഭിച്ചില്ല. പലതവണ സെന്‍സറിംഗ് നടത്തിയെങ്കിലും തീരുമാനമായില്ല. വീണ്ടും ചിത്രം അവലോകനം ചെയ്യും. കുവൈത്തിലും ചിത്രം തടഞ്ഞിരുന്നു. പിന്നീട് അനുമതി നല്‍കി. യു.എ.ഇ, സൗദി, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
സല്‍മാന്‍ ഖാനെക്കൂടാതെ കത്രിന കൈഫ്. ഇമ്രന്‍ ഹാഷ്മി എന്നിവരാണ് ടൈഗര്‍ 3 യിലെ താരങ്ങള്‍. 2017 ലിറങ്ങിയ ടൈഗര്‍ സിന്‍ദ ഹെയുടെ മൂന്നാം ഭാഗമാണിത്. ഇന്ത്യയില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് മാച്ച് മൂലം ഇന്ന് തിയറ്ററില്‍ ആളുകുറഞ്ഞു. മൂന്നാം ദിവസമായ ഇന്നലെ 43.5 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

 

Latest News