കാമുകിയെ 57 തവണ കുത്തിയ യുവാവിനെ ജയില്‍ മോചിതനാക്കി, കാരണം വിചിത്രം

റോം-ജയിലില്‍ നല്‍കുന്ന ഉയര്‍ന്ന കലോറി ഭക്ഷണം കണക്കിലെടുത്ത് പ്രതിയെ മോചിപ്പിച്ച് ഇറ്റാലിയന്‍ കോടതി. നിസ്സാര പ്രശ്‌നത്തില്‍ കാമുകിയെ 57 തവണ കുത്തി പരിക്കേല്‍പിച്ച കേസില്‍ പ്രതിയായ 35 കാരനെയാണ് നാല് വര്‍ഷത്തിനുശേഷം കോടതി മോചിപ്പിച്ചത്.
ജയിലിലെ ഇതേ ഭക്ഷണം തുടര്‍ന്നാല്‍ ഇയാള്‍ മരിച്ചുപോകുമെന്നാണ് കോടതി കണ്ടെത്തിയത്.
2019 ല്‍ ജയിലില്‍ അടക്കുമ്പോള്‍ 120 കിലോ തൂക്കമുണ്ടായിരുന്ന ഇയാള്‍ക്ക് ഒരു വര്‍ഷം കൊണ്ട് 80 കിലോ കൂടിയത് കോടതി ചൂണ്ടിക്കാട്ടി. ജയലില്‍ നല്‍കുന്ന ഉയര്‍ന്ന കലോറിയുള്ള ഭക്ഷണമാണ് കാരണം. ജയിലില്‍നിന്ന് മോചിപ്പിച്ച പ്രതി വീട്ടുതടങ്കലില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.
പ്രതിക്ക് 30 വര്‍ഷമാണ് ജയില്‍ ശിക്ഷ വിധിച്ചിരുന്നത്. റോട്ടിക്കഷ്ണങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി തന്റെ കാമുകിയെ 57 തവണ കുത്തിപ്പരിക്കേല്‍പിച്ചിരുന്നത്.

 

Latest News