കൊച്ചി- ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ബാബു നമ്പൂതിരിയും നീന കുറുപ്പും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഒറ്റമരം സിനിമയുടെ ഓഡിയോയും ട്രെയിലറും കലൂരില്‍ ഐ. എം. എ ഹാളില്‍ നടന്നു.
സംവിധായകന്‍ ബിനോയ് വേളൂര്‍, ബാബു നമ്പൂതിരി, കൈലാഷ്, നീനക്കുറപ്, ഡോ. ജീമോള്‍, ഗായത്രി, അഞ്ജന അപ്പുക്കുട്ടന്‍, ക്യാമറമാന്‍ രാജേഷ് പീറ്റര്‍, ആര്‍ട്ട് ഡയറക്ടര്‍ ജി ലക്ഷ്മണ്‍ മാലം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനോജ് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒറ്റമരം നവംബര്‍ 17ന് കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അച്ഛനമ്മമാരുടെ വിഷമതകള്‍ മക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.
തീര്‍ച്ചയായും ഈ സിനിമ മക്കള്‍ കണ്ടിരിക്കേണ്ടതാണെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു.






