18, 19 തിയ്യതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം - ഇരിങ്ങാലക്കുട പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാൽ ഈമാസം 18, 19 തിയ്യതികളിൽ കേരളത്തിലെ എട്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. യാത്രക്കാർക്കുള്ള അസൗകര്യത്തിൽ ഖേദിക്കുന്നതായും റെയിൽവേ അറിയിച്ചു. 
 ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളം ഷൊറണൂർ മെമു എക്‌സ്പ്രസ് (06018), എറണാകുളം ഗുരുവായൂർ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും
 ഞായറാഴ്ച തിരുവനന്തപുരം മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604), ഷൊറണൂർ എറണാകുളം മെമു എക്‌സ്പ്രസ് (06017), ഗുരുവായൂർ എറണാകുളം എക്‌സ്പ്രസ് (06449), എറണാകുളം കോട്ടയം (06453), കോട്ടയം എറണാകുളം (06434) ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

Latest News