ജയകൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന 'കൃഷ്ണകൃപാസാഗരം' നവംബര്‍ 24ന്

കൊച്ചി- ദേവിദാസന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ വിംഗ് കമാന്‍ഡര്‍ ദേവീദാസന്‍ രചന നിര്‍വഹിച്ച് നിര്‍മ്മിക്കുകയും നവാഗത സംവിധായകന്‍ അനീഷ് വാസുദേവന്‍ സംവിധാനം ചെയ്യുന്നതുമായ 'കൃഷ്ണ കൃപാസാഗരം' നവംബര്‍ 24ന് തിയേറ്ററുകളിലെത്തും. 

ഒരു എയര്‍ ഫോഴ്‌സ് ഓഫീസര്‍ക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്‌നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ നേര്‍കാഴ്ചയാണ് സിനിമ. ജയകൃഷ്ണന്‍, കലാഭവന്‍ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസന്‍, ബിജീഷ് ആവനൂര്‍, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക.

ക്യാമറ: ജിജു വിഷ്വല്‍, പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News