Sorry, you need to enable JavaScript to visit this website.

ഇത് CongRSS; കര്‍ണാടകയിലെ ഹിജാബ് വിലക്കിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമര്‍ശം

ഹൈദരാബാദ്-കര്‍ണാടകയില്‍ നടക്കുന്ന പരീക്ഷകളില്‍ എല്ലാത്തരം ശിരോവസ്ത്രങ്ങളും നിരോധിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് എഐഎംഐഎം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. തെലങ്കാനയിലെ നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെലങ്കാന കോണ്‍ഗ്രസ് നേതാവ് എ രേവന്ത് റെഡ്ഡിക്കെതിരെ ആക്രണം തുടരുന്നതിനിടെയാണ് പുതിയ ആയുധം.
കര്‍ണാടക മോഡല്‍ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ് നേതാവായ ആര്‍എസ്എസ് അണ്ണാ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ നല്‍കിയ പ്രസ്താവനായില്‍ കോണ്‍ഗ്രസിനെ ആര്‍.എസ്.എസുമായി ചേര്‍ത്ത് (CongRSS) എന്നാണ് ഉപയോഗിച്ചത്.

കര്‍ണാടക CongRSS സര്‍ക്കാര്‍ പരീക്ഷകളില്‍ ഹിജാബ് നിരോധിച്ചിരിക്കുന്നു. മുന്‍ ബിജെപി സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ഇത് പിന്‍വലിച്ചിട്ടില്ല. തെലങ്കാനയില്‍ കര്‍ണാടക മോഡല്‍ പ്രയോഗിക്കാന്‍ തെലങ്കാന CongRSS മേധാവി ആര്‍എസ്എസ് അണ്ണാ ആഗ്രഹിക്കുന്നു. എക്‌സിലെ പോസ്റ്റില്‍ ഉവൈസി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

എഐഎംഐഎം തലവനും തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രൂക്ഷമായ വാഗ്വാദത്തിലായിരുന്നു. ഉവൈസി തന്റെ ഷെര്‍വാണിക്ക് താഴെ കാക്കി നിക്കര്‍ ധരിച്ചരിക്കയാണെന്ന് രേവന്ത് ആരോപിച്ചപ്പോള്‍ ടിപിസിസി അധ്യക്ഷനെ ആര്‍എസ്എസ് പാവയെന്നാണ് ഉവൈസി വിശേഷിപ്പിച്ചത്.
കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി (കെഇഎ)യാണ് സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഏതെങ്കിലും തരത്തിലുള്ള ശിരോവസ്ത്രം നിരോധിച്ചത്.
ഡ്രസ് കോഡ് ഹിജാബിനെ വ്യക്തമായി നിരോധിക്കുന്നില്ലെങ്കിലും, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത് സൂചിപ്പിക്കുന്നു. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ നവംബര്‍ ആറിന്, കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ എഴുതുന്ന ഒരു സ്ത്രീയോട് പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്റെ മംഗല്യസൂത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്, മറ്റ് ആഭരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് പരീക്ഷാ ഹാളില്‍ മംഗല്യസൂത്രവും കാല്‍വിരലുകളില്‍ മോതിരവും ധരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കി.
നവംബര്‍ 18, 19 തീയതികളില്‍ വിവിധ ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍  സംസ്ഥാനത്തുടനീളം നടക്കും.
നേരത്തെ ഒക്ടോബറില്‍ കര്‍ണാടക സര്‍ക്കാര്‍ മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി.സുധാകര്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ഹിജാബ് ധരിച്ച് വരാന്‍ അനുവദിച്ചത് വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായി.
ചില വിദ്യാര്‍ത്ഥികള്‍ ബ്ലൂടൂത്ത് ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ നിരോധനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
പരീക്ഷാ ഡ്രസ് കോഡ് പ്രകാരം പെണ്‍കുട്ടികള്‍ക്ക് ഹൈഹീല്‍ഡ് ഷൂസ്, ജീന്‍സ്, ടിഷര്‍ട്ട് എന്നിവ ധരിക്കാന്‍ പാടില്ല.  പുരുഷന്മാര്‍ക്ക് ട്രൗസറില്‍ ഇന്‍ ചെയ്യാത്ത ഹാഫ് സ്ലീവ് ഷര്‍ട്ടുകള്‍ ധരിക്കാന്‍ അനുവാദമുണ്ട്.

 

Latest News