Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏറ്റവും സുരക്ഷിത രാജ്യമെന്ന് കരുതി ഇസ്രായിലില്‍ എത്തിയ ഉക്രെയ്‌നുകാര്‍ മടങ്ങുന്നു; നാലായിരം പേര്‍ ടെല്‍അവീവ് വിട്ടു

ഒക്‌സാന
ടാറ്റിയാന കോഷെവ

ടെല്‍ അവീവ്- സ്വസ്ഥത തേടിയെത്തിയ ഉക്രെയ്‌നുകാര്‍ക്ക് ഇസ്രായേലിലും രക്ഷയില്ല. റഷ്യന്‍ ആക്രമണത്തിനിടെ ജീവന്‍ കൊണ്ടോടി അവരെത്തിയത് ടെല്‍അവീവില്‍. പക്ഷേ ഹമാസ്-ഇസ്രായേല്‍ യുദ്ധം തുടങ്ങിയതോടെ അവര്‍ ഉക്രെയ്‌നിലേക്ക് തന്നെ മടങ്ങുകയാണ്. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ നാലായിരത്തിലധികം ഉക്രെയ്‌നികള്‍ ഇസ്രായേലില്‍ നിന്ന് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
റഷ്യ ഉക്രെയ്‌നിനെ ആക്രമിച്ചപ്പോഴാണ് അവര്‍ അഭയം തേടി ഇസ്രായേലിലെത്തിയത്. മാസങ്ങളോളം സുരക്ഷിതമായി കഴിഞ്ഞെങ്കിലും യുദ്ധം കാരണം ഇനി ഇവിടെ നില്‍ക്കാനാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഇസ്രായേലിനേക്കാളും നല്ലത് ഉക്രെയ്‌നാണെന്നും മരിക്കുകയാണെങ്കില്‍ തങ്ങളുടെ മാതൃരാജ്യമാണ് നല്ലതെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം റഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഉക്രെയ്‌നിലെ ഖാര്‍കിവ് നഗരത്തിലെ തന്റെ വീട്ടില്‍ നിന്ന് പലായനം ചെയ്യുകയും ഗാസയ്ക്ക് സമീപമുള്ള ഇസ്രായേലി തീരദേശ നഗരമായ അസ്‌കലോണില്‍ അഭയം പ്രാപിക്കുകയും ചെയ്തതാണ് ടാറ്റിയാന കോഷെവ. അവരുടെ ഭര്‍ത്താവ് മുമ്പ് ഇസ്രായേലില്‍ ജോലി ചെയ്തിരുന്നു. അതിനാലാണ് റഷ്യന്‍ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനായി അവരുടെ മൂന്ന് കുട്ടികളുമായി അവിടെ നിന്ന് പലായനം ചെയ്തത്.

അതിനിടെ ഒക്ടോബര്‍ 7 ന് ഹമാസ് ആക്രമണം നടത്തി. അതിന് ഇസ്രായേല്‍ തുടര്‍ച്ചയായ രക്തരൂക്ഷിതമായ ബോംബാക്രമണത്തിലൂടെ പ്രതികരിച്ചു. അത് ആയിരക്കണക്കിന് ആളുകളുടെ മരണത്തിലേക്ക് നയിച്ചു. ആയിരക്കണക്കിന് ഉക്രേനിയന്‍ അഭയാര്‍ത്ഥികളെപ്പോലെ, കോഷേവയും വീണ്ടും യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിര്‍ബന്ധിതയായി.

ആക്രമണം തുടങ്ങിയതോടെ കോഷെവ അസ്‌കലോണിലെ അഭയകേന്ദ്രത്തിലേക്ക് മാറി. ഒരിക്കല്‍ കൂടി സൈറണുകളുടെയും സ്‌ഫോടനങ്ങളുടെയും ശബ്ദം കേട്ടുു. പിന്നെ രക്ഷപ്പെടാന്‍ തീരുമാനിച്ചു. സാഹചര്യം വഷളായപ്പോള്‍ പരിഭ്രാന്തയാകാന്‍ തുടങ്ങി. അവള്‍ പറഞ്ഞു, 'എനിക്ക് ഭയം തോന്നി, എനിക്ക് തിരികെ പോകാന്‍ സമയമായെന്ന് ഞാന്‍ മനസ്സിലാക്കി. കുടുംബത്തെ മധ്യ ഇസ്രായേലിലേക്ക് മാറ്റി. ഖാര്‍കിവിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറച്ച് ദിവസം അവിടെ താമസിച്ചു. ബോംബാക്രമണം ശക്തമായപ്പോള്‍ പെട്ടെന്ന് ഇസ്രായേല്‍ വിടാന്‍ തീരുമാനിച്ചു. ഒരു യുദ്ധത്തില്‍ നിന്ന് മറ്റൊന്നിലേക്ക് രക്ഷപ്പെടാന്‍ പ്രയാസമാണ്. എന്നാല്‍ മടങ്ങിവന്നതില്‍ സന്തോഷമുണ്ടെന്ന് അവള്‍ പറഞ്ഞു. കീവിലെ സ്ഥിതി നിലവില്‍ ഇസ്രായേലിനേക്കാള്‍ ശാന്തമാണ്. ഇതാണ് എന്നെ മടങ്ങാന്‍ പ്രേരിപ്പിച്ച ഒരേയൊരു ഘടകം. അവള്‍ പറഞ്ഞു.

ഖാര്‍കിവില്‍ യുദ്ധം ഇപ്പോള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഉക്രെയ്‌നിന് പൂര്‍ണ്ണ നിയന്ത്രണമുണ്ടെങ്കിലും നഗരം പതിവായി റഷ്യന്‍ ആക്രമണത്തിന് വിധേയമാകുന്നു. സൈറണുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഉക്രെയ്‌നിലേക്ക് തന്നെ തിരികെ വന്നതില്‍ കോഷെവ ആശ്വസിക്കുന്നു. ഞാന്‍ ഇവിടെ നടക്കുമ്പോള്‍ കാണുന്നത് ഇത് എന്റെ മാതൃരാജ്യവും എന്റെ പതാകയുമാണ്. ആ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല.  

അന്ന ലിയാഷ്‌കോയും അവളുടെ എട്ട് വയസ്സുള്ള മകള്‍ ഡയാനയും ഇസ്രായേലില്‍ നിന്ന് തലസ്ഥാനമായ കീവില്‍ മടങ്ങിയെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അവര്‍ പലായനം ചെയ്തത്. ആക്രമണത്തിന്റെ തുടക്കത്തില്‍ റഷ്യന്‍ സേനയുടെ കൈകളില്‍ അകപ്പെട്ട കീവിന് സമീപമാണ് വൈദ്യുതിയും വെള്ളവും ആശയവിനിമയവും ഇല്ലാതെ താമസിച്ചിരുന്നത്. 28 കാരിയായ അമ്മ പറയുന്നു. എന്റെ മകള്‍ വളരെ ഭയപ്പെട്ടു. മകളോടൊപ്പം അവളുടെ ബന്ധുക്കളുള്ള ഇസ്രായേലിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ മാസം ഹമാസ് ആക്രമണം ഉണ്ടായപ്പോള്‍ ഉക്രെയ്‌നിനെതിരായ റഷ്യന്‍ ആക്രമണമാണ് ഓര്‍മ വന്നത്.

റഷ്യന്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ അവിടെ നിന്ന് പലായനം ചെയ്തപ്പോള്‍ ഇസ്രായേല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ആയിരിക്കുമെന്ന് താന്‍ കരുതിയിരുന്നതായി കീവ് സ്വദേശി ഒക്‌സാന സോകോലോവ്‌സ്‌ക സ്ഥിരീകരിക്കുന്നു.

കീവിലെ ഡിനിപ്രോ നദിയുടെ മറുവശത്തുള്ള തന്റെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് റഷ്യന്‍ ആക്രമണം ഉണ്ടായത്. 39 കാരിയായ ഈ അഭിഭാഷക കഴിഞ്ഞ വര്‍ഷം യുദ്ധം ആരംഭിച്ചപ്പോള്‍ തന്റെ മൂന്ന് കുട്ടികളുമായാണ് ഉക്രെയ്ന്‍ വിട്ടത്. അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ എനിക്ക് അവകാശമില്ല. അവള്‍ പറഞ്ഞു. ഹീബ്രു സംസാരിക്കുന്നതിനാല്‍ അവള്‍ ഇസ്രായേലിനെ തെരഞ്ഞെടുത്തു. ടെല്‍ അവീവിനടുത്തുള്ള റിഷോണ്‍ ലെസിയോണില്‍ മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. ഇപ്പോള്‍ പേടി തോന്നുന്നു. കീവിലെത്തി ഞാന്‍ കൊല്ലപ്പെട്ടാല്‍ എന്റെ നാട്ടിലായിരിക്കുമല്ലോ. അവള്‍ ആശ്വസിച്ചു.

 

Latest News