ദോഹയിൽ മഹാരാഷ്ട്ര സ്വദേശിക്ക് യാത്രയയപ്പ് നൽകി

ദോഹ- 43 വർഷത്തെ പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മഹാരാഷ്ട്ര രത്‌നഗിരി സ്വദേശി മുഹമ്മദ് ഇഖ്ബാൽ താക്കൂറിനു യാത്രയയപ്പ് നൽകി.
ഖത്തറിലെ ഹിലാൽ നുഐജ ഭാഗത്തു സ്വദേശി വീടുകളിലും മറ്റുമായി ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഖത്തർ ഹിലാൽ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്‌നേഹോഷ്മളമായ യാത്രയയപ്പും ആദരവും നൽകിയത്. ഹിലാൽ നുഐജ ഭാഗത്തു സ്വദേശിയുടെ വീട്ടിൽ 43 വർഷത്തോളമായി ഡ്രൈവറായിരുന്നു മുഹമ്മദ് ഇഖ്ബാൽ.
ഷംസുദീൻ കുലുക്കല്ലൂർ, ഒ.പി മൊയ്തീൻ, മൊയ്തീൻ ചുണ്ടമ്പറ്റ, ഫൈസൽ തൊഴിയൂർ, സിദ്ദീഖ് മുസ്‌ലിയാർ ചൂരക്കോട്, അൻവർ, നൗഫൽ, ഷെജീർ, അലി, റഫീഖ്, മനാഫ്, റഹൂഫ്, മുസ്തഫ,നബീൽ,റഹൂഫ് മുംബൈ, ഖാദർ മുംബൈ,ഹക്കീം എന്നിവർ പ്രസംഗിച്ചു. 
 

Tags

Latest News