തിരുവനന്തപുരം - സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 44,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപ കുറഞ്ഞ് 5,545 രൂപക്കാണ് ഇന്ന് വ്യാപാരം നടന്നത്.
ദീപാവലി വിപണിയിലെ വില കുറവ് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്കി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം. പവന് 45,280 രൂപക്ക് വ്യാപാരം നടന്ന നവംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില രേഖപ്പെടുത്തിയത്. ശനിയാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു. ദീപാവലി ദിവസമായ ഞായറാഴ്ച വിലയില്‍ മാറ്റമില്ലാതെ 44,444 രൂപയ്ക്കാണ് വ്യാപാരം നടന്നത്.
നവംബറിലെ സ്വര്‍ണവില
നവംബര്‍ 1 - 45,120 രൂപ
നവംബര്‍ 2 - 45,200 രൂപ
നവംബര്‍ 3- 45,280 രൂപ
നവംബര്‍ 4 - 45,200 രൂപ
നവംബര്‍ 5 -45,200 രൂപ
നവംബര്‍ 6 -45,080 രൂപ
നവംബര്‍ 7 -45,000 രൂപ
നവംബര്‍ 8 - 44,880 രൂപ
നവംബര്‍ 9 - 44,560 രൂപ
നവംബര്‍ 10 -44,800 രൂപ
നവംബര്‍ 11 - 44,444 രൂപ
നവംബര്‍ 12 -44,444 രൂപ
നവംബര്‍ 13 - 44,360 രൂപ