കമല്‍ ഹാസന്റെ ലിപ് ലോക്കില്ലാതെ  വിശ്വരൂപം 2 തിയേറ്ററുകളിലെത്തി 

വിശ്വരൂപം 2 സെന്‍സര്‍ ബോര്‍ഡ് കത്രികയ്ക്ക് വിധേയമായി തിയേറ്ററുകളിലെത്തി.  കടുത്ത നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷമാണ്  സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. ഇതോടെ സിനിമയിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളും ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത വേര്‍ഷനില്‍ നിന്നും പതിനാലോളം രംഗങ്ങളാണ് കട്ട് ചെയ്ത് മാറ്റിയത്. കമല്‍ ഹാസന്റെ ലിപ് ലോക്ക് രംഗങ്ങളടക്കമാണ്  ഒഴിവാക്കിയത്. ആഗോള ഭീകരവാദം പശ്ചാത്തലമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. വിശ്വരൂപം 2 റിലീസിനെത്തുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിയമക്കുരുക്കില്‍ പെട്ടുപോയ സിനിമയ്ക്ക് ഒരുപാട് രംഗങ്ങള്‍ ഒഴുവാക്കേണ്ടി വന്നിരുന്നു. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമായി വിശ്വരൂപം 2 എന്നൊരു സിനിമ കൂടി ചെയ്യാന്‍ കമല്‍ഹാസന്‍ തീരുമാനിച്ചത്  ആരാധകര്‍ക്ക്  ആവേശം പകര്‍ന്നിരുന്നു.  ആക്ഷന്‍ ചിത്രമായി ഒരുക്കിയ വിശ്വരൂപം 2 വിനും നായകന്‍, സംവിധാനം, നിര്‍മാണം, കഥ, എന്നിവയെല്ലാം കമല്‍ ഹാസന്‍ തന്നെ.  വിശ്വരൂപത്തിലെ പോലെ തന്നെ കമല്‍ ഹാസന്‍ നായകനാവുമ്പോള്‍ രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെറേമിയ, ശേഖര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Latest News