Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആത്മഹത്യ; ഗോപിക്ക് കിട്ടാനുള്ള  രണ്ട് ലക്ഷം സര്‍ക്കാര്‍ വേഗം നല്‍കും 

പത്തനംതിട്ട- പത്തനംതിട്ടയിലെ ലൈഫ് ഗുണഭോക്താവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. പദ്ധതി പ്രകാരം ഗോപിക്ക് കിട്ടാനുള്ള രണ്ട് ലക്ഷം രൂപ ഹഡ്കോ വായ്പ വഴി ഉടന്‍ ലഭ്യമാക്കാന്‍ ആലോചന. ഇക്കാര്യം ഓമല്ലൂര്‍ പഞ്ചായത്തിനെ ലൈഫ് മിഷന്‍ അധികൃതര്‍ വിവരം അറിയിച്ചു. അടിയന്തര പഞ്ചായത്ത് കമ്മിറ്റിയും ഉടന്‍ ചേരും. സിഎസ്ആര്‍ ഫണ്ട് കൂടി സമാഹരിച്ച് കൂടുതല്‍ പണം കുടുംബത്തിന് നല്‍കാന്‍ പഞ്ചായത്തും ശ്രമം തുടങ്ങിയിട്ടുണ്ട്.
ലൈഫ് പദ്ധതിയിലെ വീട് പണി പൂര്‍ത്തിയാകാത്തതിന്റെ മനോവിഷമത്തിലാണ് പത്തനംതിട്ട ഓമല്ലൂരില്‍ ലോട്ടറി വില്‍പനക്കാരനായ ഗോപി തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീട് പണിക്കുള്ള ബാക്കി തുക കിട്ടാന്‍ ഗോപി പലതവണ പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയെന്നും അതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു. ഭാര്യ കിടപ്പുരോഗിയായതിനാല്‍ ഓമല്ലൂര്‍ പഞ്ചായത്തിന്റെ ഇക്കൊല്ലത്തെ ലൈഫ് പട്ടികയില്‍ ആദ്യപേരുകാരനായിരുന്നു പി. ഗോപി. ഏപ്രില്‍ മാസത്തില്‍ വീട് പണിതുടങ്ങി. രണ്ട് ലക്ഷം രൂപ ഇതുവരെ കിട്ടി. സാമ്പത്തിക പ്രതിസന്ധി വന്നതോടെ ബാക്കിതുക പഞ്ചായത്ത് കൊടുത്തില്ല. പോലീസിന് കിട്ടിയ ആത്മഹത്യാക്കുറിപ്പിലും വീട് നിര്‍മ്മാണം നിലച്ചതിന്റെ സങ്കടം ഗോപി പറയുന്നുണ്ട്. ലൈഫ് പദ്ധതിപ്രകാരമുള്ള 38 വീടുകള്‍ ഓമല്ലൂര്‍ പഞ്ചായത്തില്‍ മാത്രം സര്‍ക്കാര്‍ പണം നല്‍കാത്തതിന്റെ പേരില്‍ നിര്‍മ്മാണം നിലച്ചുപോയിട്ടുണ്ട്

Latest News