Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എട്ടാം ഖത്തർ മലയാളി സമ്മേളനം പതിനേഴിന്; പ്രമുഖർ പങ്കെടുക്കും

ദോഹ- 'കാത്തു വെക്കാം സൗഹൃദ തീരം' എന്ന പ്രമേയത്തിൽ  നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനം നവംബർ പതിനേഴ് വെള്ളി രാവിലെ എട്ടു മണി മുതൽ രാത്രി 9.30 വരെ ആസ്പയർ സ്‌പോർട്‌സ് സിറ്റിയിലുള്ള ലേഡീസ് സ്‌പോർട്‌സ് ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാലു സെഷനുകളായി നടക്കുന്ന സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും സംഘാടകർ പറഞ്ഞു. 
രാവിലെ നടക്കുന്ന ഉദ്ഘാടന സെഷനിൽ ഡോ.ഗോപിനാഥ് മുതുകാട് കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന സദസ്സുമായി സംവദിക്കും. ഉച്ചക്ക് നടക്കുന്ന കുടുംബ സെഷനിൽ പി.എം.എ ഗഫൂർ, ഡോ.അജു എബ്രഹാം എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന മാധ്യമ സെമിനാറിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ രാജീവ് ശങ്കരൻ, റിഹാസ് പുലാമന്തോൾ എന്നിവർ സംസാരിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ആലങ്കോട് ലീലാകൃഷ്ണൻ, ബിഷപ്പ് ഡോ.ഗീവർഗീസ് മാർ കൂറിലോസ്, ഡോ.ജമാലുദ്ദീൻ ഫാറൂഖി, ഡോ.മല്ലിക എം.ജി എന്നിവർ സംസാരിക്കും. സ്വാഗത സംഘം ചെയർമാൻ ഷറഫ് പി.ഹമീദ് അധ്യക്ഷത വഹിക്കും.
എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി 'ഐക്യ കേരളത്തിന്റെ അറുപത്തിയേഴു വർഷങ്ങൾ', സ്ത്രീ പ്രവാസം  കയ്പും മധുരവും' എന്നീ വിഷയങ്ങളിൽ ചർച്ചാ സദസ്സുകൾ സംഘടിപ്പിച്ചു. അതോടൊപ്പം കലാ കായിക സാഹിത്യ മത്സരങ്ങൾ, കുട്ടികൾക്ക് വേണ്ടി ചിത്രരചനാ മത്സരങ്ങൾ, 'ബോധനീയം-2023' എന്ന പേരിൽ ആരോഗ്യ ബോധവത്കരണ പരിപാടി എന്നിവയും സംഘടിപ്പിക്കുകയുണ്ടായി. 'കാത്തു വെക്കാം സൗഹൃദ തീരം' എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പ്രഭാഷണങ്ങളുമാണ് സമ്മേളനത്തിൽ നടക്കുക. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://tinyurl.com/qmc2023.സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണ സൗകര്യം  ഒരുക്കിയതായും  ഭാരവാഹികൾ പറഞ്ഞു.പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഷറഫ് പി.ഹമീദ്, ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ, മുഖ്യ രക്ഷാധികാരി എ.പി മണികണ്ഠൻ, ഉപദേശക സമിതി ചെയർമാൻ എബ്രഹാം ജോസഫ്, പബ്ലിസിറ്റി ചെയർമാൻ മുഹമ്മദ് സിയാദ്, ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ സുലൈമാൻ മദനി, ജനറൽ സെക്രട്ടറി റഷീദലി വി.പി എന്നിവർ പങ്കെടുത്തു.

Tags

Latest News